CHANGARAMKULAM

യാത്രയപ്പ് നൽകി.

അബുദാബിയിലെ ചങ്ങരംകുളത്തുകാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം യാത്രയയപ്പ് നൽകി.
ദീർഘകാലം പ്രവാസിയായി തിരിച്ചു നാട്ടിലേക്ക് പോകുന്ന സുന്ദരൻ മൂക്കുതലക്ക് ഊഷ്മളമായ യാത്രയപ്പാണ്
നൽകിയത്.. നാല്പത് വർഷത്തിലേറയായി ജോർദ്ദാൻ എംബസിയിൽ ആയിരുന്നു സുന്ദരൻ മൂക്കുതലയുടെ ഔദ്യോഗിക ജീവിതം. അബുദാബി ചങ്ങാത്തത്തിന്റെ പ്രാരംഭ കാലം മുതൽ ഒപ്പമുള്ള സുന്ദരൻ നിലവിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

ഇസ്മായിൽ ഒതളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് കൃഷ്ണദാസ് സ്വാഗതവും, ജോ. സെക്രട്ടറി ഹമീദ് നന്ദിയും പറഞ്ഞു.

രക്ഷധികാരി രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ , മീഡിയ കോർഡിനേറ്റർ അഷറഫ് പന്താവൂർ, പ്രസിഡന്റ് ഇസ്മായിൽ ഒതളൂർ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button