മൈൻഡ് ആൻ്റ് മ്യുസിക് ഇവൻ്റ് ; സ്വാഗത സംഘം രൂപീകരിച്ചു
എടപ്പാൾ : ഇടപ്പാളയം അബുദാബി മാർച്ച് 12 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടത്തുന്ന മൈൻഡ് ആൻഡ് മ്യുസിക് ഇവന്റ് വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. പ്രോഗ്രാമിൽ മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ഗായകർ കൊല്ലം ഷാഫി, എടപ്പാൾ വിശ്വനാഥ്, സിന്ധു പ്രേംകുമാർ എന്നിവർ പങ്കെടുക്കും. മെന്റലിസവും മ്യൂസിക്കും ചേർന്നുള്ള ഈ ഫ്യൂഷൻ ഷോ കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
പ്രോഗ്രാമിന്റെ പ്രഖ്യാപനം പോസ്റ്റർ റിലീസിലൂടെ കൺവീനർ ബാബുരാജ്, ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ എടപ്പാൾ, സെക്രട്ടറി ജാഫർ പി വി, മീഡിയ സെൽ കൺവീനർ നിഷാർ പട്ടർമഠത്തിൽ, രാജേഷ്, വനിതാ വിങ് കോഓർഡിനേറ്റർ ഷഹന ഷെറിൻ, റബിത രാജേഷ് എന്നിവർ നിർവഹിച്ചു. മജീദ് ഗ്ലോബൽ വിങ്സ് ആണ് കമ്മിറ്റിയുടെ ചെയർമാൻ.
പ്രസിഡന്റ് ഗഫൂർ എടപ്പാളിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ രജീഷ് പാണേക്കാട്ട്, അഷ്റഫ് നടുക്കാട്ടിൽ, താഹ മാഷ്, നൗഷാദ് കല്ലമ്പുള്ളി, രാജൻ കാലടി, റഹീദ് അഹ്മദ്, ദീപക് ദാസ്, ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി ജാഫർ പി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ അമീൻ കോലക്കാട്ട് നന്ദി പറഞ്ഞു.