CHANGARAMKULAM

ചാലിശ്ശേരി ഗ്രാമീണ വായനശാല ചിത്രരചന,ലോഗോ പ്രകാശനം, അനുമോദന സദസ് എന്നിവ സംഘടിപ്പിച്ചു

ചാലിശ്ശേരി : ചാലിശ്ശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ചിത്രരചന, ലോഗോ പ്രകാശനം, അനുമോദന സദസ് എന്നിവ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ ജി സി സി ക്ലബ്ബ് ഹൗസിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആനിവിനു ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് ബാബു പി ജോർജ് അദ്ധ്യക്ഷനായി. സംസ്കൃത പണ്ഡിതനും ചൈതന്യ വായനശാല പ്രസിഡന്റുമായ റിട്ട: ഫ്രൊഫസർ ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ വായനശാല ലോഗോ പ്രകാശനം നടത്തി. എം.എസ്.സി പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ മിന്നു സിബിയെ വായനശാല പ്രസിഡന്റ് ബാബു പി ജോർജ്, സെക്രട്ടറി ഡോ.പ്രദീപ് ജെക്കബ് എന്നിവർ ചേർന്ന് അനുമോദിച്ചു.

അങ്കണവാടി കുട്ടികൾക്കായി ഒരുക്കിയ വർണമേള ചിത്രരചന മൽസരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ചിത്രകലാ അദ്ധ്യാപകൻ ബാലൻമാസ്റ്റർ നേതൃത്വം നൽകി. ചിത്രരചന മൽസര വിജയികൾക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് ബഷീർ, സെക്രട്ടറി ഡോ.പ്രദീപ് ജെക്കബ്, ജോ.സെക്രട്ടറി സന്ദീപ്, ട്രഷറർ വിനു പി.എസ്, കമ്മിറ്റി അംഗം ഷാബു മാസ്റ്റർ, അങ്കണവാടി ടീച്ചർ പ്രീതി സി.എം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button