മുപ്പതാമത് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവിന് സ്വാഗത സംഘം രൂപീകരിച്ചു
May 16, 2023
മുപ്പതാമത് എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവിന് പനമ്പാട് വേദിയാകും. നഗരത്തിൽ സജ്ജമാക്കുന്ന പത്ത് വേദികളിലായി സാംസ്‌കാരികചർച്ചകൾ, കലാസ്വാദനങ്ങൾ, മത്സരപരിപാടികൾ എന്നിവ സംഘടിപ്പിക്കും. മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാഗതസംഘ രൂപീകരണം എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സെക്രട്ടറി അനസ് കെ വൈ യുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്യുകയും സ്വാഗത സംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ ഫിനാൻസ് സെക്രട്ടറി ഗഫൂർ പയ്യപ്പുള്ളി, സെക്രട്ടറി ഹമീദ് ലത്തീഫി, എസ് വൈ എസ് പൊന്നാനി സോൺ സെക്രട്ടറിമാരായ സുബൈർ ബാഖവി, നിഷാദ് നാലകം, എസ് വൈ എസ് സർക്കിൾ സെക്രട്ടറി നിഷാർ മഠത്തിൽ എന്നിവർ സംബന്ധിച്ചു. എസ്എസ്എഫ് ഡിവിഷൻ ജനറൽ സെക്രട്ടറി ഷക്കീൽ സഖാഫി സ്വാഗതവും നിഷാബ് നാലകം നന്ദിയും പറഞ്ഞു. സാംസ്കാരിക ഘോഷയാത്ര ഉൾപ്പെടെയുള്ള പരിപാടികൾ അനുബന്ധമായി നടക്കും