CHANGARAMKULAM
പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണം: വെൽഫെയർ പാർട്ടി
ചങ്ങരംകുളം:സ്വതന്ത്രവും നീതിയുക്തമായി സേവനം ചെയ്യുന്ന ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വിഷലിപ്തവും മാന്യതയുടെ എല്ലാ സീമകൾ ലംഘിച്ചും പ്രചാരണം നടത്തി ചങ്ങരംകുളത്ത് പൊതുയോഗത്തിൽ പ്രസംഗിച്ച ബി.ജെ.പി.നേതാവ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ട് പോകണം എന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.കെ. അബ്ദുറഹ് മാൻ, ടി.വി. മുഹമ്മദ് അബ്ദുറഹ് മാൻ, ഇ.വി. മുജീബ് എന്നിവർ പ്രസംഗിച്ചു.