EDAPPALLocal news

മദ്ദള വാദ്യത്തിൻ്റെ ഈറ്റില്ലമായ തൃശ്ശൂർ ജില്ലയിലെ വെള്ളാറ്റഞ്ഞൂരിൽ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വനിതാപഞ്ചവാദ്യസംഘം പഞ്ചവാദ്യം അവതരിപ്പിച്ചു

എടപ്പാൾ: മദ്ദള വാദ്യത്തിൻ്റെ ഈറ്റില്ലമായ തൃശ്ശൂർ ജില്ലയിലെ വെള്ളാറ്റഞ്ഞൂരിൽ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വനിതാപഞ്ചവാദ്യസംഘം പഞ്ചവാദ്യം അവതരിപ്പിച്ചു. വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ ജൂലൈ 5 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് നടന്ന, മദ്ദളവിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിൻ്റെ സംസ്ഥാന തല മദ്ദള കേളി മത്സര സമാപന വേദിയിലാണ് വനിതാ പഞ്ചവാദ്യം അരങ്ങേറിയത്. സമാപനസമ്മേളനം വാദ്യ കുലപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത വാദ്യ കലാകാരന്മാർ നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിന് മുന്നിൽ പഞ്ചവാദ്യം അവതരിപ്പിക്കാനുള്ള അസുലഭ സന്ദർഭം കൂടിയാണ് ഈ പരിപാടിയിലൂടെ വനിതാ പഞ്ചവാദ്യ സംഘത്തിന് ലഭിച്ചത്. മദ്ദള ചക്രവർത്തി എ.എസ്.എൻ. നമ്പീശൻ്റെ സ്മരണാർത്ഥം രണ്ടു വർഷത്തിലൊരിക്കൽ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് നടത്തുന്ന മദ്ദള കേളി മത്സരവേദി, കേരളത്തിൻ്റെ വാദ്യ കലാരംഗത്തെ പ്രധാനപ്പെട്ട ഒരു കലാസംഗമത്തിൻ്റെ അരങ്ങ് കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button