KUTTIPPURAMLocal news

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ലാബ് ഉദ്ഘാടന ചടങ്ങ് നടന്നു

കുറ്റിപ്പുറം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം ജൂലൈ 6-ന് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റെജുല നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി വാഹിദ , ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഡോ. ജാനിഫ്, സി. പി. ഉമ്മുകുൽസു (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ഡോ. നിഷ (ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ), റിയ ഗോപി ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) വി ടി അമീർ (ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ )സുഫൈറ നാസർ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )എന്നിവർ ആശംസകൾ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ടി മൊയ്തു മാസ്റ്റർ ചടങ്ങിന് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. അലി എം. പി. (മെഡിക്കൽ ഓഫീസർ, പി.എച്ച്.സി.) നന്ദി രേഖപ്പെടുത്തി. പുതുതായി ആരംഭിച്ച ലാബ് പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button