അന്ന് നവാഗത, ഇന്ന് ഉദ്ഘാടക
എടപ്പാൾ: പ്ലസ് വൺ വിദ്യാർഥിനിയായി പത്ത് വർഷം മുമ്പ് പ്രവേശനം നേടിയ അതേ വിദ്യാലയത്തിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകയായി തിരിച്ചെത്തിയത് ശ്രദ്ധേയമായി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറ സിറാജാണ് തൻ്റെ പൂർവ വിദ്യാലയമായ കണ്ടനകം ദാറുൽ ഹിദായ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. “ടീമാകാം… പുതുയുഗ സ്വപ്നങ്ങൾക്കായി” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് സുനിൽ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്കൂളിലെ പൂർവവിദ്യാർഥിനിയുമായ മുബ്‌സിറ സിറാജിന് സ്‌കൂളിൻ്റെ സ്നേഹോപഹാരം പി.ടി.എ പ്രസിഡൻ്റ് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സി.വി സന്ധ്യ ടീച്ചർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ‘മക്കളെ അറിയാൻ’ എന്ന വിഷയത്തിൽ ബൽക്കീസ് എം.പി ക്ലാസെടുത്തു. എസ്.ആർ.ജി കൺവീനർ ജിഷ ജോസ്, പൂർവവിദ്യാർഥിനി ഗൗരി സുനിൽ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ പി.കെ. അസ്ഹർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷറീന എം നന്ദിയും പറഞ്ഞു. MP1 EDPL DHRHSS കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുബ്‌സിറ സിറാജിനുള്ള സ്നേഹോപഹാരം പി.ടി.എ പ്രസിഡൻ്റ് സുനിൽ മൂത്തേടത്ത് സമർപ്പിക്കുന്നു.