Local newsPONNANI
പൊന്നാനി ഹൗറ മോഡല്‍ തൂക്കുപാലം ടെൻഡർ നടപടികൾ തുടങ്ങി
പൊന്നാനി: തിരുവനന്തപുരം-കാസർകോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമിക്കുന്ന കേബിൾ സ്റ്റേയ്ഡ് തൂക്കുപാലത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങി. നിർവഹണ ഏജൻസിയായ റോഡ്‌ജ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് ടെൻഡർ ചെയ്തത്.
▪️പൊന്നാനി അഴിമുഖത്ത് നിർമിക്കുന്ന തൂക്കുപാലത്തിന്റെ രൂപരേഖ
തീരദേശ ഇടനാഴിയോടൊപ്പം സൈക്കിൾ ട്രാക്ക്, ടൂറിസം വാക്ക് വേ, റെസ്റ്റോറന്റുകൾ, വിശ്രമസ്ഥലങ്ങൾ എന്നിവയുണ്ടാകും. കടൽക്കാഴ്ചകൾ ആസ്വദിക്കാൻകൂടി കഴിയുന്ന പാലം പൊന്നാനിയിലെ ടൂറിസത്തിന് മുതൽക്കൂട്ടാണ്.
282 കോടി രൂപയാണ് പദ്ധതി അടങ്കലായി പദ്ധതി രേഖപ്രകാരം ഉള്ളത്. ആഗോള ടെൻഡറിലൂടെയാണ് പദ്ധതിരേഖ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തിയത്. മാർച്ച് ആദ്യവാരത്തിൽ ടെൻഡർ തുറന്ന് പദ്ധതി തുടങ്ങാനാണ് തീരുമാനം.