PONNANI

പൊന്നാനിയിലെ പാനൂസ ആഘോഷം, പള്ളിയിൽ പ്രസംഗിച്ച മൗലവിക്കെതിരെ ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകൻ

പൊന്നാനി: പൊന്നാനിയിലെ പാനൂസ ആഘോഷത്തിനെതിരെ ഇന്നലെ പള്ളിയിൽ പ്രസംഗിച്ച അഷ്‌റഫ്‌ മൗലവിയോട് കുറച്ചു ചോദ്യങ്ങളുമായി പൊന്നാനിയിലെ മാധ്യമ പ്രവർത്തകൻ.
സക്കരിയ അലിയത്ത് എന്ന മാധ്യമപ്രവർത്തകനാണ് തന്റെ ഫേസ്ബുക്കിൽ മൗലവിയോട് കുറച്ചു ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ കുറിച്ചത്. ഇന്നലെത്തെ പ്രസംഗം വലിയ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രസംഗം കേട്ടിരിക്കാൻ നല്ല രസമുണ്ട്, പള്ളിയിൽ കത്തിച്ചു വെച്ചത് മണ്ണണ വിളക്കാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഫെസ്ബുക്കിൽ കുറിച്ചിട്ടുള്ളത്.

Fb പോസ്റ്റ് താഴെ ചേർക്കുന്നു

സെലക്ടീവ് പിശാച് പ്രസംഗം ആർക്ക് വേണ്ടിയാണ് മൗലവി
ഇതാണ് ഫാസിസം തനിക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവരും കാണരുത് എന്ന നയം

ബഹു: മൗലവി സാഹിബേ
അങ്ങയുടെ ഖുതുബ പ്രഭാഷണം കേട്ടു നല്ല ഒഴുക്കുള്ള പ്രഭാഷണം
പക്ഷെ ഒരു പാട് സംശയങ്ങളുണ്ട്
അങ്ങ് പറഞ്ഞല്ലോ നിറമുള്ള ലൈറ്റുകളുടെ കോലത്തിൽ പിശാച് വരുമെന്ന് അങ്ങ് കവല പ്രസംഗം നടത്തുന്നത് പോലെ പ്രസംഗിക്കുന്ന പള്ളിയിൽ രാത്രി മണ്ണണ്ണ വിളക്കാണോ ഉപയോഗിക്കുന്നത്.

മറ്റൊന്ന് : ഞങ്ങളുടെയൊക്കെ മുൻ തലമുറക്കാർ റംസാൻ മാസത്തിൽ അത്താഴമുണർത്താനും മറ്റും വർണ പൊലിമയുള്ള പാനുസയിൽ വിളക്ക് കത്തിച്ച് ദഫ് മുട്ടി പാട്ടു പാടി അത്താഴത്തിന് ഉണർത്താൻ നടന്നിരുന്നു അവരെല്ലാം ഈമാനില്ലാത്തവരാണോ ?

ഇവിടെ പരിപാടി നടന്നത് അങ്ങ് പറയുന്നത് പോലെ ഇരുപത്തേഴാം രാവിലല്ല. അതിന് മുൻപത്തെ ദിവസമാണ് അതും അങ്ങ് പറയുംപോലെ പിശാച് യാത്ര അല്ല പാനുസയും ദഫ് മുട്ടും മായി ഒരു ഘോഷയാത്ര അതിൽ മുന്നിൽ പ്രധാന മഹല്ലുകളുടെയും പൊന്നാനിയിലെയും പ്രധാനികളും തങ്ങൾമാരും ഉണ്ടായിരുന്നു
തുടർന്നുള്ള ദിവസങ്ങളിലെല്ലാം. അവിടെ താങ്കൾ പറയുന്ന പോലെ ഒന്നും ഇല്ല
അവിടെയുള്ളത് കച്ചവടങ്ങൾ മാത്രം

പൊന്നാനി ചന്തപ്പടി മുതൽ ജംഗ്ഷൻ വരെ ഈ പവിത്രമായ രാത്രിയിൽ നടക്കുന്ന വിളയാട്ടത്തെ കുറിച്ച് അങ്ങേക്ക് പറയാൻ കഴിയില്ല കാരണം താങ്കളുടെ മുന്നിലിരിക്കുന്ന മുതലാളിമാർക്ക് സുഖിക്കില്ല . അത് കൊണ്ട് മൗലവിക്ക് അവിടുത്തെ പിശാചിനെ കുറിച്ച് വാചാലനാവാൻ പറ്റില്ല
കാരണം പൊന്നാനി അങ്ങാടിയിലെങ്ങാനും കച്ചവടം വർദ്ധിച്ചാൽ അങ്ങയുടെ മുൻപിലിരിക്കുന്ന മുതലാളിമാർക്ക് സുഖിക്കില്ല.

നിങ്ങളുടെ കമ്മറ്റിയിലുള്ള ആളുകളെ നേർവഴിക്ക് നയിച്ചിട്ട് പോരെ നാട്ടുകാരെ നന്നാക്കൾ ഫാസിസ്റ്റുകളും ഇങ്ങിനെ തന്നെയാണ്
അവർക്കിഷ്ടമല്ലാത്തത് മറ്റാരും ചെയ്യരുത് എന്നത്
താങ്കൾക്ക് ലഭിച്ച ട്രെെനിങ് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്.

ഈയൊരു സെലക്ടീവ് പ്രസംഗം ആർക്ക് വേണ്ടിയാണ്

താങ്കളെ പോലുള്ളവരുടെ പ്രഭാഷണങ്ങളാണ് ഇത്തരം പരിപാടികളുടെ പരസ്യം അത് വളരെയധികം ഫലം ചെയ്തു
നിരവധി ആളുകളാണ് പാനൂസും മുത്തായ വെടിയും കാണാൻ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജില്ലക്ക് പുറത്ത് നിന്നു വരെ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button