EDAPPALLocal newsPONNANI

ലോക രക്ത ദാതൃ ദിനം: വൈവിധ്യമാർന്ന പരിപാടികളുമായി ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മിറ്റി

എടപ്പാൾ:
ജൂൺ 14 ലോക രക്തദാതാദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻ-ഹൗസ് രക്തദാന ക്യാമ്പ്, ബ്ലഡ് സെന്റർ ജീവനക്കാരെ ആദരിക്കൽ, കോർഡിനേറ്റർമാർക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് രക്തദാന ക്യാമ്പ് നടന്നത്. 20 പേർ പങ്കെടുത്ത ക്യാമ്പിൽ 4 പുതിയ രക്തദാതാക്കളും 5 വനിതകളും ഉൾപ്പെടെ 16 പേർ സന്നദ്ധ രക്തദാനം നിർവഹിച്ചു.

തുടർന്ന് എടപ്പാൾ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ, രക്തദാന രംഗത്തെ സ്തുത്യർഹമായ സേവനം മുൻനിർത്തി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. പി.എം. വിശ്വനാഥൻ, ഡോ. മാധുരി, ബ്ലഡ് സെന്റർ ഇൻചാർജ് അഖില കല്ലയിൽ, ജീവനക്കാരായ അൽ അമീൻ എസ്., ഗ്രീഷ്മ പി.ടി., ആർച്ച സി.വി. എന്നിവരെ ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മിറ്റി ആദരിച്ചു.

ഉച്ചയ്ക്ക് 3 മണിക്ക് എടപ്പാൾ ഗ്ലോബൽ ഫിറ്റ്നസ് സെന്ററിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബി.ഡി.കെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹിജാസ് മാറഞ്ചേരി നേതൃത്വം നൽകി. പരിപാടിയിൽ ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് മുർഷിദ് കോഡൂരും, സെക്രട്ടറി അജ്മൽ വലിയോറയും പങ്കെടുത്ത്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച ബി.ഡി.കെ കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ ആദരിച്ചു.

രക്തദാന ക്യാമ്പിനും അനുബന്ധ പരിപാടികൾക്കും ബി.ഡി.കെ സംസ്ഥാന-ജില്ലാ-താലൂക്ക് ഭാരവാഹികളും ഏയ്ഞ്ചൽസ് വിംഗ് പ്രതിനിധികളുമായ ജുനൈദ് നടുവട്ടം, ഹിജാസ് മാറഞ്ചേരി, അഷ്‌കർ വട്ടംകുളം, അജി കോളലമ്പ്, ജംഷീദ് പൊന്നാനി, ഫാത്തിമ, അനീഷ ഫൈസൽ, ദിവ്യ പ്രമോദ്, അശ്വതി, ദീപിക എന്നിവരും ബ്ലഡ് സെന്റർ ജീവനക്കാരും നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button