EDAPPALLocal news
സംസ്ഥാനപാതയിൽ സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്
എടപ്പാൾ
: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കിൻഫ്ര പാർക്കിന് താഴെ ഇന്നലെ വൈകുന്നേരം 3.30-നാണ് അപകടമുണ്ടായത്.
സാരമായി പരിക്കേറ്റ എടപ്പാൾ നടുവട്ടം സ്വകാര്യ ഹോം നഴ്സിങ് സ്ഥാപനത്തിലെ ജീവനക്കാരും ജീപ്പിലെ യാത്രക്കാരുമായ ഗീത (42), സലാം (57) ബസ് യാത്രക്കാരായ എടപ്പാൾ അയിലക്കാട് സ്വദേശി ആതിര (33) എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ജീപ്പ് യാത്രക്കാരി തിരുവനന്തപുരം സ്വദേശി ഷിജി (40), ശിവനാഥ് (രണ്ട്)എന്നിവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട്ടുനിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും എടപ്പാളിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.