Local newsTHRITHALA
പരുതൂരിൽ റോഡ് ഉപരോധം; മുസ്ലിം ലീഗ് പ്രവർത്തകർക്ക് എതിരെ കേസ്
പരുതൂർ പ്രദേശങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് റോഡ് ഉപരോധത്തിൽ പ്രവർത്തകർക്കെതിരെ കേസ്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് പരുതൂർ – കൊടുമുണ്ട റോഡ് പാലത്തറ ഗേറ്റ് സെന്ററിൽ മുസ്ലിം ലീഗ് നടത്തിയ ഉപരോധത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം പ്രവർത്തകർക്ക് എതിരെയാണ് തൃത്താല പോലീസ് കേസ് ചുമത്തിയത്. റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനെതിരെയാണ് കേസ് ചുമത്തിയിട്ടുള്ളത്. മുസ്ലിം ലീഗ് പ്രവർത്തകരായ അഞ്ചു പേരെ സംഭവസ്ഥലത്തുനിന്ന് തന്നെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു