CHANGARAMKULAM
പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മലർ പൂജ നടത്തി
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രാങ്കണത്തിൽ അയ്യപ്പ ഭക്തർ മലർ പൂജ നടത്തി. ക്ഷേത്രം മേൽശാന്തി തിരുവല്ല കുന്നത്ത്മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗോപഗുരുസ്വാമി, നാരായണ ഗുരു സ്വാമി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മലർ പൂജയിൽ അച്ചായത്ത് കുന്ന് ,തച്ചുപറമ്പ്, പെരുമുക്ക്, കക്കിടിപ്പുറം, പാവിട്ടപ്പുറം തുടങ്ങിയ മേഖലകളിലെ അയ്യപ്പഭക്തർ പങ്ക് കൊണ്ടു. ഭജനക്ക് ശേഷം ഭിക്ഷയോടെ പരിപാടിക്ക് സമാന പനമായി. പ്രദേശത്തെ നിരവധി ഭക്തർ പങ്കു കൊണ്ടു.