BREAKING NEWSEDAPPALLATEST NEWSLocal news
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ സീനിയർ വിഭാഗം 69 കിലോഗ്രാം ഇനത്തിലാണ് മേഘ ഈ നേട്ടം സ്വന്തമാക്കിയത്.
ആലംകോട് സ്വദേശികളായ മണികണ്ഠൻ–പ്രിയ ദമ്പതികളുടെ മകളാണ്. എടപ്പാൾ നടുവട്ടത്തെ എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമിയിൽ സിഫു അഷ്റഫിന്റെ പരിശീലനത്തിലാണ് മേഘ ബോക്സിങ് അഭ്യസിക്കുന്നത്. എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്.