BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ് തേജ ഈ നേട്ടം കൈവരിച്ചത്.പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. എടപ്പാൾ നടുവട്ടം എ ടു സെഡ് മാർഷ്യൽ ആർട്സ് അക്കാദമിയിൽ സിഫു അഷ്റഫിന്റെ ശിക്ഷണത്തിലാണ് വുഷു പരിശീലിക്കുന്നത്.