ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക സി പി സതി , പി ടി എ പ്രസിഡണ്ട് ഷെബീർ മാണൂർ എം ടി എ പ്രസിഡണ്ട് സുഹറമൂതൂർ സ്കൗട്ട് ഡിസ്ട്രിക്ട് കമ്മീഷണർ ഗൈഡ് ഷൈബി ടീച്ചർ പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ബണ്ണീസ് യൂണിറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസിഡണ്ട് സംസാരിച്ചു. കുരുന്നുകളിൽ നല്ല ശീലങ്ങളും സാമൂഹ്യബോധവും വളർത്താൻ സ്കൗട്ട് പ്രസ്ഥാനത്തിന് കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബിക ടീച്ചർ പറഞ്ഞു. ചടങ്ങിൽ പ്രേമകുമാരി എ പി, മുഹമ്മദ് ഫൈസൽ സി വി, ആകാശ് കെ, ജ്യോതി കൃഷ്ണ, നീതു, ആലിയത്ത്, ഷർ ഫിയ, സീമ പി, ഉനൈസ, അഹന്യ, മുഹ്സിന, റഹീന, അഖില,സുലൈഖ എന്നിവർ സംസാരിച്ചു.പ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.