EDAPPALLATEST NEWSLocal news
എടപ്പാൾ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കം
എടപ്പാൾ | ഗ്രാമ പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് കോലൊളമ്പ് മൃഗാശുപത്രിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ മുഹമ്മദ് സിയാസ് സ്വാഗതം പറഞ്ഞു.പഞ്ചായത്തിലെ വിവിധ വാർഡുകളിലും തുടർന്നുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും.