LATEST NEWSUPDATES

എം.സി.മായിൻ ഹാജിയെ വഖഫ് ബോർഡ് ചെയർമാനായി സർക്കാർ നിയമിച്ചു

കോഴിക്കോട് :- മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി മായിൻ ഹാജി ചെയർമാനായി കേരള സസ്ഥാന വഖ്ഫ് ബോർഡ് പുന:സംഘടിപ്പിച്ച.തുടർച്ചയായ 18 വർഷം സംസ്ഥാന വഖ്‌ഫ് ബോർഡിൽ മുത്തവല്ലി വിഭാഗത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത അംഗമായിരുന്നു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ചെയർമാൻ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ, കാലിക്കറ്റ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ,കേരള ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ ഡയറക്ടർ,കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, ചെറുവണ്ണൂർ – നല്ലളം ഗ്രാമപഞ്ചായത്ത് അംഗം, ജില്ലാ ആസൂത്രണ സമിതി അംഗംഎന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2001 ൽ ബേപ്പൂരിൽ നിന്നും 2006 ൽ തിരുവമ്പാടിയിൽ നിന്നും കേരള നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

കോഴിക്കോട് നല്ലളം ജുമുഅത്ത് പള്ളി പ്രസിഡണ്ടായ എം.സി.മായിൻ ഹാജി പൊതുരംഗത്ത് നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്.കുറുക്കോളി മൊയ്തീൻ എം.എൽ.എ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.പി മുസ്ഥഫൽ ഫൈസി, ഡോ. അബ്‌ദുൽ മജീദ് സ്വലാഹി, സിറാസ് ഡി കപാസി (ബോറ),ജസീം സബാഹ്, സജിന ഫിറോസ്, മദീന ബിഗം എന്നിവരാണ് മറ്റ് അംഗങ്ങൾ.എം.പി , ബാർ കൗൺസിൽ അംഗങ്ങളെ പിന്നീട് നിശ്ചയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button