ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത്
ചങ്ങരംകുളം:അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ എഫ് എൽ. ജി ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക്സ് 2020 ൽ എരമംഗലത്ത് തുടക്കം കുറിച്ച ഫ്രണ്ട്ലൈൻ അക്കാദമിയുടെ പന്ത്രണ്ടാമത് കോൺവോക്കേഷൻ ഒക്ടോബർ 16 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ ചങ്ങരംകുളം എഫ്. എൽ. ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കോൺവെക്കേഷനിൽ 175 ഓളം വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കും.ബഹു. പൊന്നാനി എം.എൽ. എ കെ.പി. നൗഷാദലി ഉദ്ഘാടനം നിർവ്വഹിക്കും.അക്കാദമി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിക്കും. എഫ്. എൽ ജി ഷിപ്പിങ്ങ് ആൻ്റ് ലോജിസ്റ്റിക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. വി വിവിയാൻ കാസ്റ്റി ലിനോ മുഖ്യ അതിഥിയാകും.കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിച്ചിറങ്ങി ഇന്ത്യയിലും വിദേശത്തുമായി ജോലി നേടി. ഇപ്പോൾ കോഴിക്കോടും, പെരിന്തൽമണ്ണയിലും, തിരുവനന്തപുരത്തും, കടക്കൽ (കൊല്ലം)ബ്രാഞ്ചുകൾ ഉള്ള ഫ്രണ്ട്ലൈൻ അക്കാദമി, അടുത്തവർഷം മുതൽ കേരളത്തിലെ എല്ലാ ജില്ലയിലേക്കും, പിന്നീട് ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ക്ലാസ്സ്റൂം പഠനത്തോടൊപ്പം പ്രവർത്തി പരിചയവും എന്ന ആശയം തുടക്കത്തിലെ പിന്തുടരുന്ന ഫ്രണ്ട്ലൈൻ അക്കാദമി, ഓരോ വിദ്യാർത്ഥിയേയും അറിവിനൊപ്പം അനുഭവവും നൈപുണ്യവും കൈവരിച്ച് ആത്മവിശ്വാസത്തോടെ തൊഴിൽമേഖലയിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്നു.ഫ്രണ്ട് ലൈൻ അക്കാദമിയിൽ പരിശീലനം കഴിഞ്ഞിറങ്ങിയ വിദ്യർത്ഥികൾക്ക് ജോലി നേടിക്കൊടുക്കുവാനായി ഇന്ത്യയിലും ദുബായിലും പ്ലേസ്മെന്റ് ഓഫീസേഴ്സ് സജീവമായി പ്രവർത്തിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായ അത്യാധുനിക സാങ്കേതിക വിദ്യ ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്രസ്വകാല സ്പെഷ്യലൈസേഷൻ കോഴ്സുകൾ, പ്രാക്ടിക്കലായി പഠിക്കാൻ On The Job Training ഉം നൽകി വരുന്നു.150 ഓളം പ്രൊഫഷണലുകൾ എഫ്. എൽ. ജി ഷിപ്പിംഗ് & ലോജിസ്റ്റിക്സ് ന്റെ എരമംഗലത്തെ ബാക് ഓഫീസിലും 600 ഓളം പ്രൊഫഷണൽസ് വിദേശങ്ങളിലെ ഓഫീസുകളിലും ജോലി ചെയ്യുന്ന ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ്, 500 ഇൽ അധികം തൊഴിൽ സാധ്യത ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബി.പി.ഒ.കമ്പനിയും തുടങ്ങിയിട്ടുണ്ട്. കോൺവെക്കേഷനിൽ വിവിധ വിദ്യാഭ്യാസ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ സുനിൽകുമാർ, ചീഫ് ഫൈനാൻഷ്യൽ ഓഫീസർ ജിൻ്റോ പോൾ, അക്കാദമി ചീഫ് മുഹമ്മദ് സമീർ, സാത്മ്യ ആയുർവേദിക് റിസോർട്ട് പി.ആർ.ഒ. അബ്ദുൾ ലത്തീഫ് മാറഞ്ചേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.