BREAKING NEWSCHANGARAMKULAMLATEST NEWS
കെ.എസ്.എസ്.പി.യു. ആലംകോട് യൂണിറ്റ് കലാമേള സംഘടിപ്പിച്ചു
ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ആലംകോട് യൂണിറ്റിന്റെ കലാമേള പന്താവൂർ പെൻഷൻ ഭവനിൽ നടന്നു. എ.പി. ശ്രീധരൻ കലാമേള ഉദ്ഘാടനം ചെയ്തു.ടി.വി. സുബൈദ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.എം. സതീശൻ അധ്യക്ഷത വഹിച്ചു. ശൈലേഷ് കുമാറും സുദർശനും മുഖ്യാതിഥികളായി.വി.പി. ചന്ദ്രൻ, എ.വി. ദിവാകരൻ, എൻ.കെ. നിർമ്മല, സീന എ., എ.പി. ദേവകി, കെ.പി. രാധാമണി, വി.കെ. മണികണ്ഠൻ, രമേഷ് മാസ്റ്റർ, ഷൺമുഖൻ വേളയാട്ട് എന്നിവർ സംസാരിച്ചു.കെ. സൂര്യനാരായണൻ, കെ. ഉദയശങ്കർ, നസീർ ഒതളൂർ, കെ.പി. തുളസി, പ്രവദ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ നന്ദി രേഖപ്പെടുത്തി.