Local newsTHRITHALA

തൃത്താലയിലെ ആദ്യ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറങ്ങാടി: എസ് എ വേൾഡ് സ്കൂളിലെ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. എമെർജിങ് അയ്യൂബി എന്ന നാമധേയത്തിൽ ആരംഭിച്ച സ്കൂൾ റെനോവേഷൻ പ്രൊജക്റ്റിന്റെ ഭാഗമായി തൃത്താലയിലെ ആദ്യത്തേതും ഏറ്റവും മികച്ചതുമായ മൾട്ടി പർപസ് സ്പോർട്സ് കോർട്ടാണ് പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂളിൽ നിർമ്മിച്ചിരിക്കുന്നത്.പതിനാലായിരത്തോളം സ്‌ക്വയർ ഫീറ്റിലായി ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, ടെന്നീസ്, സ്കേറ്റിംഗ്,വോളിബാൾ കോർട്ടുകൾ ഉൾക്കൊള്ളുന്ന പ്രൊജക്റ്റാണ് സാക്ഷാത്കരിച്ചിട്ടുള്ളത്.അയ്യൂബി എഡ്യൂസിറ്റി പ്രസിഡണ്ട്‌ ഒറവിൽ ഹൈദർ മുസ്‌ലിയാർ അധ്യക്ഷനായ ചടങ്ങിൽ എസ് എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌, അയ്യൂബി എഡ്യൂസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ, കപ്പൂർ പഞ്ചായത്ത്‌ മെമ്പർ അബുബക്കർ ,അയ്യൂബി എഡ്യൂസിറ്റി ട്രഷറർ അബ്ദുറഹ്മാൻ ഹാജി കുഞ്ഞുക്കാസ്, എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button