EDAPPAL
പോലീസ് എയ്ഡ് പോസ്റ്റ് നിർമ്മാണം ആരംഭിച്ചു.
എടപ്പാൾ: ടൗണിൽ പോലീസ് എയ്ഡ് പോസ്റ്റ് നിർമ്മാണം ആരംഭിച്ചു. പാലത്തിന്റെ താഴെ തൃശൂർ
റോഡിലാണ് പണി ആരംഭിച്ചിരിക്കുന്നത്. ടോയ്ലറ്റ് നിർമാണവും കാന നവീകരണവും ഫുട്പാത്ത് നിർമാണവും മേൽപ്പാലം ഉദ്ഘാടന ശേഷമായിരിക്കും ആരംഭിക്കുക. സീബ്രാലൈനും റോഡ് മാർക്കിംഗ് പ്രവർത്തികൾ അടുത്തദിവസം ആരംഭിക്കും.
