CHALISSERILocal news

തിരുമിറ്റക്കോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം നടന്നു

മുപ്പത് ലക്ഷം രൂപ ചെലവിൽ തിരുമ്മിറ്റക്കോട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു.

15 ലക്ഷം രൂപ എം എൽ എ ഫണ്ടും 5 ലക്ഷം രൂപ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടും ചേർത്ത് നിർമ്മിച്ച ഇരുമ്പകശ്ശേരി -കൊടലൂർക്കാവ് -ഇരുങ്കുറ്റൂർ റോഡ്, എം എൽ എ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വീതം ചെലവിട്ട് നിർമ്മിച്ച ചരുവല്ലിക്കുന്ന് ഏഴുമങ്ങാട് റോഡ്,ചുണ്ടയിൽ അമേരിക്കപ്പടി റോഡ് എന്നിവയുടെ ഉദ്‌ഘാടനങ്ങൾ ആണ് ഇന്ന് നടന്നത്.

സംസ്ഥാന സർക്കാരിന്റെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തൃത്താലയിലെ കൂടുതൽ ഗ്രാമീണ റോഡുകൾ വരും ദിവസങ്ങളിൽ നവീകരിക്കുമെന്നു മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button