EDAPPAL

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ യൂത്ത് ലീഗ് കെ എസ് ഇ ബി ഓഫീസിനുമുന്നിൽ ചൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : പിണറായി സർക്കാറിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ കെ എസ് ഇ ബി ഓഫീസിനുമുന്നിൽ ചൂട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഫീഖ് ചേകനൂർ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് ട്രഷറർ സജീർ എംഎം, സുലൈമാൻ മൂതൂർ, നാസർ കോലക്കാട്, മുഹമ്മദലി കാര്യാട്ട്, അക്ബർ പനച്ചിക്കൽ, സിറാജ് നടുവട്ടം, വിവി അജ്മൽ മൂതൂർ, ജുനൈദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button