CHANGARAMKULAM

സംസ്ഥാന പാതയോരത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഇടപെടണം ഡിവൈഎഫ്ഐ

ചങ്ങരംകുളംഃ സംസ്ഥാന പാതയോരത്തെ വയലിലും സംസ്ഥാന പാത നിശ്ചിത
ദൂരപരിതി പാലിക്കാതെയും നടത്തുന്ന നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഇടപെടണം ഡിവൈഎഫ്ഐ ആലംകോട് പഞ്ചായത്ത് കമ്മറ്റി ആവശൃപ്പെട്ടു. തണ്ണീര്‍തട നിയമങ്ങള്‍ ലംഘിക്കുന്നതും, സംസ്ഥാന പാതയോരമടക്കമുള്ള സ്ഥലം ഉപയോഗപ്പെടുത്തിയും വളയംകുളം മുതല്‍ കാളച്ചാൽ വരെ നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ഡിവൈഎഫ്ഐ ആവശൃപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ , പൊന്നാനി താസില്‍ദാര്‍ പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button