BREAKING NEWSKUTTIPPURAM

ഡോ. സിഫു റഹൂഫിന് അന്താരാഷ്ട്ര എക്സലൻസ് അവാർഡ്. പുരസ്കാരം ഏറ്റുവാങ്ങൽ തായ്‌ലൻഡിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം സ്വദേശിയും മാർഷ്യൽ ആർട്സ് പരിശീലകനുമായ ഡോ. സിഫു റഹൂഫിന് അന്താരാഷ്ട്ര എക്സലൻസ് അവാർഡ്. ചൈനീസ് ഷാവോലിൻ കുങ്ഫു രംഗത്ത് നാല് പതിറ്റാണ്ടോളമായി നടത്തിവരുന്ന സേവനങ്ങൾക്കും പ്രവർത്തന മികവിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം. ഈ മാസം 31-ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന 9-ാമത് വേൾഡ് മീറ്റ് – ഇന്റർനാഷണൽ അവാർഡ്സ് 2026 ചടങ്ങിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങും. വേൾഡ് മാർഷ്യൽ ആർട്ടിസ്റ്റ്സ് കൗൺസിൽ അയച്ച ഔദ്യോഗിക ക്ഷണക്കത്തിലൂടെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്ത വിവരം അറിയിച്ചതെന്ന് ഇൻസ്ട്രക്ടർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചൈനീസ് ഷാവോലിൻ കുങ്ഫു പരിശീലനത്തിലൂടെ കുട്ടികളിലും യുവാക്കളിലും അച്ചടക്കം, ആത്മവിശ്വാസം, ആത്മനിയന്ത്രണം, ശാരീരികക്ഷമത, സ്വയംരക്ഷാ ശേഷി, വ്യക്തിത്വവികസനം എന്നിവ വളർത്തിയെടുക്കുന്നതിനായി ഡോ. സിഫു റഹൂഫ് ദീർഘകാലമായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് പുരസ്‌കാരത്തിന് അർഹനായത്.മാർഷ്യൽ ആർട്സ് രംഗത്തെ അദ്ദേഹത്തിന്റെ സമർപ്പണവും നേതൃത്വവും സാമൂഹിക സംഭാവനകളും പരിഗണിച്ചാണ് അന്താരാഷ്ട്ര അംഗീകാരം നൽകുന്നതെന്ന് ക്ഷണക്കത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് ഇൻസട്രക്ടർമാരായ ഗോപിക പി പി, കീർത്തന ജയരാജ് , കാർത്തിക സി കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button