PATTAMBI

ടാക്‌സി സ്റ്റാൻഡിന് പകരം സംവിധാനം ഒരുക്കും: നഗരസഭാ ചെയർപേഴ്‌സൺ

പട്ടാമ്പി: നഗരത്തിലെ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള ടാക്‌സി സ്റ്റാൻഡുകൾ പൊളിച്ചുനീക്കിയ സാഹചര്യത്തിൽ, ടാക്‌സികൾക്ക് പാർക്ക് ചെയ്യാൻ പുതിയ സൗകര്യം ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ ടി.പി. ഷാജി അറിയിച്ചു. ടാക്സി സ്റ്റാൻഡ് മാറ്റിയതോടെ തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നഗരസഭ നടപടി ആരംഭിച്ചിട്ടുണ്ട്.

റോഡ് വികസനം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. എന്നാൽ, കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമില്ലാത്ത രീതിയിൽ ടാക്‌സികൾക്ക് പാർക്ക് ചെയ്യാൻ സൗകര്യപ്രദമായ സ്ഥലം വേണമെന്ന മോട്ടോർ തൊഴിലാളി ഫെഡറേഷൻ്റെ (INTUC), കേരള ടാക്സ‌ി ഡ്രൈവേഴ്സ‌് ഓർഗനൈസേഷൻ (KTDO) എന്നിവരുടെ ആവശ്യം നഗരസഭ ഗൗരവമായി കാണുന്നു. ടാക്സി തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തി ഉടൻ തന്നെ ഇതിനാവശ്യമായ തീരുമാനമെടുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button