Local news

ചെല്ലൂരിലെ മാലിന്യകേന്ദ്രത്തിലെ തീപിടിത്തം; കനലുകളും അണച്ചു

കുറ്റിപ്പുറം: തീപിടിത്തത്തെ തുടർന്ന് ദിവസങ്ങളായി പുക ഉയർന്ന കുറ്റിപ്പുറത്തെ മാലിന്യകേന്ദ്രത്തിലെ തീ പൂർണമായി അണച്ചു. ഇന്നലെ 2 യൂണിറ്റ് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് ചെല്ലൂർ കുന്നിലെ മാലിന്യകേന്ദ്രത്തിലെ കനൽ അണച്ചത്. ബുധനാഴ്ചയാണ് ചെല്ലൂർ പുറമ്പോക്ക് ഭൂമിയിലെ ചെങ്കൽ ക്വാറിയിൽ മാലിന്യങ്ങൾക്കു തീപിടിച്ചത്. മാസങ്ങളായി ആശുപത്രി മാലിന്യം അടക്കം തള്ളുന്ന ക്വാറിയിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് പ്രദേശത്താകെ പുക പടർന്നിരുന്നു. 2 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലും ക്വാറിയിൽനിന്ന് പുക ഉയർന്നിരുന്നു. മാലിന്യത്തിന് അടിയിൽ കനൽ ഉള്ളതിനാൽ പ്രദേശത്താകെ പുക പടർന്നതോടെ നാട്ടുകാർ പ്രത്യേകയോഗം ചേർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. മണ്ണുമാന്തിയുടെ സഹായത്തോടെ മാലിന്യം ഉഴുതുമറിച്ച് അഗ്നിരക്ഷാ സേന വെളളമടിച്ചാണ് കനൽ പൂർണമായി അണച്ചത്. പ്രദേശത്ത് ഇനി മാലിന്യം തള്ളുന്നതു തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണം എന്ന നിലപാടിലാണ് ചെല്ലൂർ നിവാസികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button