EDAPPALLocal news

കൗമാരക്കാർക്ക് മികച്ച മാനസികാരോഗ്യവുമായി തവനൂർ

എടപ്പാൾ : കൗമാരക്കാർക്ക് മികച്ച മാനസികാരോഗ്യം നൽകുകയെന്ന ലക്ഷ്യത്തോടെ തവനൂർ പഞ്ചായത്തിൽ ‘കൗമാര ദിശ’ പരിപാടിക്ക് തുടക്കം. ഇതിനായി വാർഡുതലത്തിൽ കൗമാരക്കാരുടെ ടീം രൂപീകരിക്കുകയും പ്രശ്നങ്ങൾ കണ്ടെത്തുകയും ആവശ്യമായ കൗൺസിലിങ് നൽകും. വാർഡു തലങ്ങളിൽ രക്ഷിതാക്കൾക്കടക്കം കൗമാര ആരോഗ്യ ബോധവത്ക്കരണം സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി കൗൺസിലിങ്ങ് സെൻ്ററും ആരംഭിക്കുന്നുണ്ട്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. കൗമാര ദിശ പരിപാടിയുടെ ലോഗോ പ്രകാശനം തവനൂരിൽ കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആർ രാജേഷ്, കൗൺസിലർ ദീപ ദിവാകരൻ, രാജേഷ് പ്രശാന്തിയിൽ, ബിജി ഭാസ്ക്കർ, ജി അംബിക എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button