KERALA

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ 59 മത് സംസ്ഥാന സമ്മേളനം 2023 ഏപ്രിൽ 28,29 തീയതികളിൽ മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ :കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59-മത് സംസ്ഥാന സമ്മേളനം മൂവാറ്റുപുഴയിൽ നടക്കും. സ്വാഗതസംഘത്തിന്റെ പ്രഖ്യാപനം മൂവാറ്റുപുഴ എം എൽ എ ഡോ.മാത്യൂ കുഴൽ നാടൻ നിർവ്വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എൻ.വി മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് അബ്രഹാം നന്ദിയും പറഞ്ഞു.
സംസ്ഥാന സമ്മേളനം എപ്രിൽ 28,29 തീയതികളിൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ മന്ത്രിമാരടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഡീൻ കുര്യാക്കോസ് എം പി, ഡോ.മാത്യു കുഴൽനാടൻ എം എൽ എ, കോതമംഗലം എം എൽ എ ആന്റണി ജോൺ മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് എന്നിവർ രക്ഷാധികാരിയും സംസ്ഥാന പ്രസിഡന്റ് എൻ വി മധു ചെയർമാൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് അബ്രാഹാം വർക്കിംഗ് ചെയർമാൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ ജനറൽ കൺവീനർ മുവാറ്റുപുഴ ജില്ല പ്രസിഡന്റ് വി എസ് സുരേഷ് വർക്കിംഗ് കൺവീനർ ഫിനാൽ സ് കമ്മറ്റി ചെയർമാൻ അജി കുര്യൻ എന്നിവരുടെ നേത്യത്വത്തിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷാജു സി സി, സംസ്ഥാന ട്രഷറാർ അജി കുര്യൻ, മുവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഷിബി മാത്യൂ , ഐ റ്റി കോർഡിനേറ്റർ ശശിധരൻ റ്റി കെ , സംസ്ഥാന വനിതാ ഫോറം കൺവീനർ ബിന്ദു മാത്യു, ആശ ആർ, ജോസഫ് സി ജെ , വി എസ് സുരേഷ്, ബിനു പി എം , സജു കെ പി , സിജു ഏലിയാസ് ,ബഷീർ കക്കിടിക്കൽ സംസ്ഥാനത്തെ വിവിധ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button