EDAPPAL
നഞ്ചിയമ്മക്ക് ആദരം:എടപ്പാൾ ബാപ്പുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദരവ് ഫെബ്രുവരി 12ന്
എടപ്പാൾ:ഗ്രാമ്യ ശീലുകൊണ്ട് നാടിനെ തൊട്ടുണർത്തി ദേശാതിർത്തികൾ കടന്ന് രാജ്യത്തിന്റെ നെറുകയിൽ ഒരു സംസ്കാരത്തെ അടയാളപ്പെടുത്തി ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നഞ്ചിയമ്മയെ അക്ബർ ട്രാവൽസും എടപ്പാൾ ബാപ്പുവും ചേർന്ന് നാളെ ആദരിക്കുന്നു. എടപ്പാൾ ഗോൾഡൻ ടവറിൽ നാളെ വൈകീട്ട് നാല് മണിക്ക് നടക്കുന്ന ആദരവ് ചടങ്ങിൽ നഞ്ചിയമ്മക്കൊപ്പം കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ എഴുപതോളം പ്രതിഭകളെയും ആദരിക്കുന്നുണ്ട്