KUTTIPPURAMLocal news
കുറ്റിപ്പുറം ആറുവരിപ്പാലം, 35 മീറ്റർ വീതിയും 700 മീറ്ററോളം നീളവും: 15 മാസം, നിർമിച്ചത് 300 തൂണുകൾ
35 മീറ്റർ വീതിയും 700 മീറ്ററോളം നീളമുള്ള പാലത്തെ താങ്ങി നിർത്തുന്നത് 30 വലിയ തൂണുകളാണ്. ഓരോ വലിയ തൂണുകളും നിർമിച്ചിരിക്കുന്നത് 9 തൂണുകൾക്ക് മുകളിലാണ്. 20 മുതൽ 40 മീറ്റർവരെ താഴ്ത്തിയാണ് ഭൂമിക്കടിയിലെ 270 തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. ഭാരതപ്പുഴയിലെ പാലത്തിനായി ഇത്തരത്തിൽ വലുതും ചെറുതുമായി നിർമിച്ച 300 തൂണുകളുടെ നിർമാണം പൂർത്തിയായി.
ഇപ്പോൾ പാലത്തിന് മുകൾഭാഗത്തെ കോൺക്രീറ്റിങ് ജോലികളാണ് പുരോഗമിക്കുന്നത്. തൂണുകൾക്ക് മുകളിലെ ബീമുകളുടെ നിർമാണവും പൂർത്തിയായി. 40 ശതമാനം ഭാഗത്തും ബീമുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നാലും ഇനി ജോലികൾ തടസ്സപ്പെടില്ല. ഈ വർഷം അവസാനത്തോടെ പാലത്തിന്റെ നിർമാണം പൂർത്തിയാകും. 2024 ഓഗസ്റ്റിലാണ് ജില്ലയിലെ 75 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കുക.