ഗാന്ധിഗ്രാം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;സാഹിത്യ രംഗത്തെ അവാർഡ് അംബുജം തവനൂരിന്
എടപ്പാൾ: ഗാന്ധിഗ്രാം ബുക്സ് ആൻഡ് പുബ്ലിക്കേഷൻ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഗാന്ധിഗ്രാം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലുകൾക്കുള്ള അവാർഡ് എം. പി പ്രേമചന്ദ്രനും സാഹിത്യ രംഗത്തെ അവാർഡിന് മലപ്പുറം ജില്ലയിലെ അംബുജം തവനൂർ അർഹനായി. മാധ്യമ മേഖലയിലെ അവാർഡ് കെ. സുരേന്ദ്രൻ.
തവനൂർ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ “അസ്ഥിമാടങ്ങൾ സ്പന്ദിക്കുമ്പോൾ ” എന്ന നോവലിനാണ് അംബുജനെ അർഹനാക്കിയത്. അംബുജന്റെ രണ്ടാമത്തെ നോവലാണ് “അസ്ഥിമാടങ്ങൾ സ്പന്ദിക്കുമ്പോൾ ” എന്നത്.
മാധ്യമ മേഖലയിലെ മൂന്ന് പതിറ്റാണ്ടിലേറെയായുള്ള പ്രവർത്തന പാരമ്പര്യം പരിഗണിച്ചാണ് കെ സുരേന്ദ്രൻ പുരസ്‌കാരം.
മുൻമന്ത്രി വി. സി കബീർ, പ്രൊഫസർ വിൽസൺ മാളിയേക്കൽ, അഡ്വേക്കേറ്റ് വി. കെ ഐസക് എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാർഡിന് അർഹരായവരെ തെരെഞ്ഞെടുത്തത്. 25000രൂപയും പ്രശസ്തി പത്രവും ഗാന്ധി ചിത്രമടങ്ങിയ ശിൽപവും നവംബർ ഒന്നിന് കൊല്ലം പ്രസ് ക്ലബ്ബിൽ വെച്ച് മന്ത്രി ചിഞ്ചു റാണി വിതരണം ചെയ്യും.