EDAPPAL

കേരളത്തിൽ പുതിയ ജനകീയ സർക്കാർ

എടപ്പാൾ : എടപ്പാളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പായസവിതരണം നടത്തി
എടപ്പാൾ: കേരളത്തിൽ പുതിയ ജനകീയ സർക്കാർ അധികാരമേറ്റതിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സന്തോഷസൂചകമായി എടപ്പാളിൽ യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് പായസവിതരണം നടത്തി. ‘റിയൽ കേരളാ സ്റ്റോറി – 2026’ എന്ന പേരിൽ എടപ്പാൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടന്ന പായസവിതരണത്തിന്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു നിർവഹിച്ചു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി നിലകൊള്ളുന്ന പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നതായി ചടങ്ങിൽ നേതാക്കൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. മുഹമ്മദ് ലൈസ്, മുനീറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജനത, ജുബൈരിയ, മിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ എന്നിവരും വിവിധ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പായസവിതരണത്തിന് നേതൃത്വം നൽകി. മധുരം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിക്കാൻ നിരവധി പൊതുജനങ്ങളും ചടങ്ങിൽ ഒത്തുചേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button