Local newsTHAVANUR

തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്‌ കറക്‌ഷൻ ഹോം ; കേരളത്തിന്റെ 
സ്വന്തം സെൻട്രൽ ജയിൽ

തവനൂർ: കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ കണ്ണൂരിൽ സ്ഥാപിതമായത്‌ 1869ലാണ്‌. പിന്നീട്‌ പൂജപ്പുരയും വിയ്യൂരും വന്നു. എന്നാൽ, ഇവയെല്ലാം നിർമിച്ചത്‌ ബ്രിട്ടീഷ്‌ കാലത്താണ്‌. 153 വർഷത്തിനുശേഷമാണ്‌ കേരള സർക്കാർ ഒരു സെൻട്രൽ ജയിൽ നിർമിച്ചത്‌. തവനൂർ പഞ്ചായത്തിലെ കൂരടയിൽ ജയിൽവകുപ്പിന്റെ 7.56 ഏക്കറിൽ നിർമിച്ച തവനൂർ സെൻട്രൽ പ്രിസൺ ആൻഡ്‌ കറക്‌ഷൻ ഹോം. 35 കോടിരൂപ ചെലവിൽ മൂന്ന് നിലയിലായാണിത്‌. സിസിടിവി കാമറ, വീഡിയോ കോൺഫറൻസ് സിസ്റ്റം തുടങ്ങി ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്‌. ജയിൽ പ്രവർത്തനത്തിന്റെ ഭാഗമായി 161 പുതിയ തസ്‌തികയും അനുവദിച്ചു. 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ തവനൂരിൽ ജയിൽ നിർമിക്കാൻ കല്ലിട്ടതെങ്കിലും അതിനപ്പുറം ഒന്നുംനടന്നില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കെട്ടിടം നിർമാണം ആരംഭിച്ചു. 2022 ജൂൺ 12നായിരുന്നു ഉദ്‌ഘാടനം. 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്‌ ഇവിടെ. 34 ബാരക് സെൽ, 24 സെൽ, ട്രാൻസ്ജെൻഡർമാർക്കായി രണ്ട് സെൽ, ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ശുചിമുറി, ഷവർ സൗകര്യമുള്ള 84 കുളിമുറി, അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽശാലകൾക്കുംവേണ്ടിയുള്ള മുറി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള 50 പേരെയാണ്‌ തവനൂരിൽ എത്തിച്ചത്‌. നിലവിൽ 396 തടവുകാരുണ്ട്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button