kaladi

കാലടിയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടി നടന്നു

കാലടി : കണ്ടനകം ജനകീയാരോഗ്യ കേന്ദ്രവും കെ. എസ്. ആർ. ടി. സി റീജിയണൽ വർക്ക്‌ഷോപ്പും സംയുക്തമായി അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. റീജിയണൽ വർക്ക്‌ഷോപ്പിൽ വച്ചു നടന്ന പരിപാടിയിൽ ഡിപ്പോ എഞ്ചിനീയർ ശ്യാം കൃഷ്ണ സ്വാഗതം പറഞ്ഞു.. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അബ്ദുൾ ഗഫൂർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജു. ആർ. പി എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. തുടർന്ന് യോഗാ ട്രെയിനർ രതി ബാബുരാജിന്റെ നേതൃത്വത്തിൽ യോഗാ ക്ലാസ്സും യോഗാ പരിശീലനവും നടന്നു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രവീൺ, ഹരിത കർമ്മസേന കോ-ഓർഡിനേറ്റർ ഷെറിൻ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ രവീന്ദ്രൻ എന്നിവർ പരിപാടി യിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button