EDAPPAL
കപ്പൂർ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കപ്പൂർ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കപൂർ പഞ്ചായത്തിൽ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ വി ആമിന കുട്ടി അദ്ധ്യക്ഷയായി.സ്ഥിരം സമിതി ചെയർമാൻ മാരായ പി ജയൻ കെ വി രവീന്ദ്രൻ, മെമ്പർ മാരായ കെ ടി അബ്ദുള്ള കുട്ടി പി ശിവൻ അബൂബക്കർ,ഹൈദർ അലി എം രാധിക,സൽമ ടീച്ചർ ജയ ലക്ഷമി,ലീന ഗിരീഷ് ഷക്കീന ഫസീല,മുംതാസ്,ഹസീന ബാൻ സെക്രട്ടറി ബിജു മോൾ എഎസ് പ്രീത തുടങ്ങിയവർ പങ്കെടുത്തു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി യു സുജിത സ്വാഗതം പറഞ്ഞു ഐ സി ഡി എസ് സൂപ്രവൈസർ ഷഹ്ന നന്ദി പറഞ്ഞു.