EDAPPAL

കണ്ടനകം ബീവറേജ് ഔട്ട്ലെറ്റിനു മുന്നിൽ സത്യാഗ്രഹ സമരം

എടപ്പാൾ: കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനും ലഹരി-മയക്കു വസ്തുക്കൾ വ്യാപകമാക്കാനും ചൂട്ടുപിടിക്കുന്ന നയമാണ് ഇടതു സർക്കാർ പിന്തുടരുന്നതെന്ന് ആരോപിച്ച് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എ ജോസഫ്.

മദ്യ നിരോധനസമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ കണ്ടനകം ബീവറേജ് ഔട്ട്ലെറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ എ.അബ്ദുൾ റഷീദ് അധ്യക്ഷനായി.

കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തി മുഖ്യ പ്രഭാഷണം നടത്തി. ഏട്ടൻ ശുകപുരം, അലവിക്കുട്ടി ബാക്കവി, അടാട്ട് വാസുദേവൻ, കെ.ജി ബാബു, ടി.ബഷീർ, എൻ.കെ അബ്ദുൾ ഗഫൂർ, പ്രകാശൻ കാലടി, കുഞ്ഞുമുഹമ്മദ് പന്താവൂർ, രാജൻ തലക്കാട്ട്, കാവിൽ ഗോവിന്ദൻകുട്ടി, കെ.ജി ബെന്നി, പി.പി മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button