THAVANUR

ഐഡിയൽ മോണ്ടിസ്സോറി പ്രവേശനോത്സവം

തവനൂർ: കടകശ്ശേരി ഐഡിയൽ മോണ്ടിസ്സോറി സ്കൂൾ പ്രവേശനോൽസവം വർണ്ണാഭമായ അന്തരീക്ഷത്തിൽ നടത്തി. സ്കൂൾ പരിസരവും ക്ലാസ് മുറികളും വർണ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചും മധുരവിതരണം ചെയ്തും മോണ്ടിസോറി വിദ്യാർത്ഥികളെ സ്വീകരിച്ചപ്പോൾ ആട്ടവും പാട്ടും കളിചിരികളുമായി വീണ്ടും കാമ്പസിൽ പിഞ്ചു കുഞ്ഞുങ്ങളുടെ ആരവം മുഴങ്ങി. കുട്ടികൾ അദ്ധ്യാപകരോടൊപ്പം ഐഡിയൽ ചിൽഡ്രൻസ്പാർക്ക്, സ്വിമ്മിംഗ് പൂൾ, ഓപ്പൺ ജിം, പ്ലേ ഗ്രൗണ്ട് ,പക്ഷിക്കൂട്, മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു.
മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു .
മോണ്ടിസോറി പ്രിൻസിപ്പാൾ ബിന്ദു പ്രകാശ് അധ്യക്ഷയായി, സിനി ആർട്ടിസ്റ്റും ഐഡിയൽ അദ്ധ്യാപികയുമായ രൂപ ലക്ഷ്മി, പി സുമ, ഷിമ അജിത്ത്, കെ ജിഷ, ഷംസുദ്ദീൻ.ഉമർ പുനത്തിൽ, വി മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button