EDAPPALLocal news
എടപ്പാൾ ടൗണിലെ ടൈലറിങ് ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിയ പ്രതി പിടിയിൽ
എടപ്പാൾ ടൗണിലെ ടൈലറിങ് ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിയ സംഭവത്തിലെ പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി കടവനാട് താമസിക്കുന്ന കൊച്ചി സ്വദേശി തുണ്ടത്തിൽ പറമ്പിൽ നൗഷാദ്(49)നെയാണ് അന്വേഷണസംഘം പിടികൂടിയത്.എടപ്പാൾ പയ്യങ്ങാട് ക്ഷേത്ര റോഡിൽ പ്രവർത്തിക്കുന്ന ടൈലറിങ് ഷോപ്പിലെ ജീവനക്കാരിയുടെ മൊബൈലാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.പ്രതി ഷോപ്പിൽ നിന്ന് 2000 രൂപയും മോഷ്ടിച്ചിരുന്നു.സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.തിരൂരിലെ മൊബൈൽ ഷോപ്പിൽ മോഷ്ടിച്ച മൊബൈൽ വിൽപന നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.പിടിയിലായ പ്രതിയെ ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും