Local newsPERUMPADAPP
വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോടുള്ള അവഗണയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പാലപ്പെട്ടി സെന്ററിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മറ്റി അംഗം സി വി ഖലീൽ പൊന്നാനി ഉദ്ഘാടനം ചെയ്തു , പാർട്ടി പഞ്ചായത്ത് പ്രസിഡന്റ എ.കെ കാസിം അധ്യക്ഷത വഹിച്ചു , റസാക്ക് അയിരൂർ , നൗഷാദ് യാഹു, ഹംസു പാലപ്പെട്ടി, എന്നിവർ പ്രസംഗിച്ചു , മുനീറ ടീച്ചർ സ്വാഗതവും ശംസുദ്ധീൻ കാപ്പിരികാട് നന്ദിയും പറഞ്ഞു