EDAPPALLocal news

ഖാമു ഇബ്റാഹീം ദഅവാ പ്രഭാഷണങ്ങൾക്ക് എടപ്പാൾ സോണിൽ തുടക്കമായി

എടപ്പാൾ: മഖാമു ഇബ്റാഹീം ദഅവാ പ്രഭാഷണം എടപ്പാൾ സോൺ തല ഉദ്ഘാടനം തവനൂർ യൂണിറ്റിൽ  ഇബ്രാഹിം കരീം ബാഖവി നിർവഹിച്ചു. എസ്.വൈ.എസ് എടപ്പാൾ സോൺ പ്രസിഡൻ്റ് മുഹമ്മദ് നജീബ് അഹ്സനി അധ്യക്ഷത വഹിച്ചു. ഹബീബ് അഹ്സനി കാലടി വിഷയാവതരണം നടത്തി. സോണിലെ അമ്പതോളം പ്രദേശങ്ങളിൽ ഇബ്റാഹിമി സ്മരണകൾ ഉണർത്തുന്ന ഹജ്ജിന്റെ ആദർശ പഠന സംഗമങ്ങൾ ബലിപെരുന്നാളിന് മുന്നോടിയായി നടത്തപ്പെടും. മൊയ്തീൻ ഷാ ഹാജി, മുഹമ്മദ് മുസ്ലിയാർ, അഷ്റഫ് അൽ ഹസനി, ഉമർ സഅദി,നൗഫൽ സഖാഫി സംബന്ധിച്ചു. അഫ്സൽ സഅദി സ്വാഗതവും സൈഫുള്ള അദനി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button