EDAPPAL

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി
ശവസംസ്കാര ചടങ്ങുകൾ 25 ന് ഉച്ചക്ക് 2 മണിക്ക് വേട്ടേക്കോട് NSS ശ്മാശനത്തിൽ. ഭാര്യ: ശ്രീമതി രുഗ്‌മിണി, മക്കൾ: ശ്രീ സുരേഷ് കുമാർ, സുനന്ദ, മരുമകൻ കൃഷ്ണ കുമാർ.

മലപ്പുറം മഞ്ചേരിയിൽ ജനിച്ച്, ജീവിച്ച്, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ ഹൃദയത്തോട് ചേർത്ത് ജീവിച്ച വ്യക്തിയാണ് പ്രിയപ്പെട്ട ഗോപിയേട്ടൻ. മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായ, അടിമുടി ഗാന്ധിയനാണ് അദ്ദേഹം. സ്വാതന്ത്ര്യലബ്ധിക്കുശേഷം മലബാർ സാക്ഷ്യം വഹിച്ച തിരുനാവായയിൽ നിളാ നദിയിൽ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുമ്പോൾ കുട്ടിയാണ് അദ്ദേഹം. പിന്നീട്, 1964–ൽ ജവഹർലാൽ നെഹ്റു വിട പറയുന്ന സമയത്ത് അദ്ദേഹം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമാണ്. ചിതാഭസ്മം നിമജ്ജനം ചെയ്യാനായി നിളാ തീരത്തെത്തിയപ്പോൾ അത് ഏറ്റുവാങ്ങാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു എന്നത് ഒരു ചരിത്ര നിയോഗം കൂടിയാണ്.
.
1972 മുതൽ DCC ജനസെക്രട്ടറി 1982 മുതൽ 1997 DCC വൈസ് പ്രസിഡൻ്റ് 1992 മുതൽ 97 വരെ AICC മെമ്പർ,1992- മുതൽ 2004 വരെ KPCC മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button