Ayilakkad

അയിലക്കാട് ആണ്ട് നേർച്ചക്ക് തുടക്കമായി

എടപ്പാൾ: അയിലക്കാട് മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന അ സ്സൈഖ് സഈദ് സിറാജുദ്ദീൻ ഖാദിരി അവർകളുടെ 69-ാമത് ആണ്ട് നേർച്ച മേയ് 29,30 ദിവസങ്ങളിൽ നടത്തുമെന്ന് അയിലക്കാട് പള്ളി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 21ന് മഹല്ല് പ്രസിഡണ്ട് കെ.വി സെക്കീർ പതാക ഉയർത്തിയതോടെ നേർച്ചയോടനു ബന്ധിച്ചുള്ള വിവിധ പരിപാടികൾക്ക് ഇവിടെ തുടക്കമായി. നവീകരിച്ച മഖാമം തുറന്നു മസ്ജിദ് ഇമാം എം.ടി അബൂബക്കർ ദാരിമിയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. തുടർന്ന് മെയ് 22 ന് ദിക്ർ ഹൽഖ വാർഷിക. വും 23ന് മജ്‌ലിസുനൂർ സദസ്സും നടന്നു. 29ന് നടക്കുന്ന അനുസ്മരണ സമ്മേളനം മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.വി സക്കീറിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മഹല്ല് കമ്മിറ്റി ജ.സെക്രട്ടറി കെ.ഹസ്സൻ സ്വാഗതവും മഹല്ല് ഖത്തീബ് എം.ടി അബൂബക്കർ ദാരിമി മുഖ്യപ്രഭാഷണവും നടത്തും. മെയ് 30ന് അന്നദാനവും വൈകീട്ട് ഖുർആൻ സദസ്സും രാത്രിയോടെ ദിക്റ് ദുആയും തുടർന്ന് പ്രാർത്ഥന സദസ്സും നടക്കും. പത്രസമ്മേളനത്തിൽ കെ.വി സെക്കീർ, കെ.ടി ഹൈദരലി, ,കെ.വി ഹംസ, പി.പി അലിഹാജി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button