EDAPPAL

ആൾ കേരള ഫോ ട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എടപ്പാൾ മേഖല 41 മത് വാർഷിക സമ്മേളനം നടന്നു

എടപ്പാൾ: എടപ്പാൾ ക്രെസെന്റ് പ്ലാസയിൽ വെച്ച് നടന്ന സമ്മേളനം മേഖലാ പ്രസിഡണ്ട് എസ് കെ ഉണ്ണിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഷീർ അനുശോചനം രേഖപ്പെടുത്തി. സുനിൽ സ്വാഗതം പ്രസംഗം നടത്തി. തുടർന്ന് മേഖല വാർഷിക റിപ്പോർട്ട് മേഖലാ സെക്രട്ടറി വിപി ചന്ദ്രനും, വരവ് ചിലവ് കണക്ക് മേഖല ട്രഷറർ ജയൻ പ്രിസവും അവതരിപ്പിച്ചു. സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി മസൂദ് മംഗലം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം അഷ്‌റഫ്‌ ലൈവ്
മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.കെ രഘുനാഥൻ, ജില്ലാ കമ്മിറ്റിയംഗം ശശികപ്പൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.

തുടർന്ന് പുതിയ ഭാരവാഹികളായി
പ്രസിഡന്റ് വി.പി. ചന്ദ്രൻ,
വൈസ് പ്രസിഡണ്ട് ജയൻ പ്രിസം,
സെക്രട്ടറി എസ്.കെ. ഉണ്ണി,
ജോയിന്റ് സെക്രട്ടറി ബഷീർ ആനക്കര,
ട്രഷറർ കെ.പി ഫഹദ്,
പി.ആർ.ഒ ആനന്ദ്
ജില്ലാ കമ്മിറ്റി അംഗങ്ങളായി രഘുനാഥ് എൻ.കെ., രാഗം സുരേഷ്, ഫഹദ് കെ.പി. എന്നിവരെ തെരഞ്ഞെടുത്തു.

സ്റ്റേറ്റ് പി.ആർ.ഡി നടത്തിയ കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാസർ എടപ്പാലിനെയും ചടങ്ങിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ അജിത്ത് കോലളമ്പ്, വടക്കുകിഴക്കൻ 16 സംസ്ഥാനങ്ങളിൽ സൈക്കിളിലും 12 സംസ്ഥാനങ്ങളിൽ ബൈക്കിലും പര്യടനം നടത്തിയ നൗഫൽ മുഹമ്മദ് എന്നിവർക്ക് മോമെന്റോ നൽകി അനുമോദിച്ചു. സുനിൽ സ്വാഗതവും മേഖലാ സെക്രട്ടറി വി.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button