CHANGARAMKULAM
ചങ്ങരംകുളം മൂക്കുതലയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീണ മയിൽ ചത്തു
ചങ്ങരംകുളം:മൂക്കുതലയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീണ മയിൽ ചത്തു.ഞായറാഴ്ച ഉച്ചയോടെ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്ര പരിസരത്താണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ മയിൽ റോഡിൽ വീണത്.നാട്ടുകാർ ചേർന്ന് മയിലിന്റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലുംപരാജയപ്പെടുകയായിരുന്നു.നാട്ടുകാർ ചങ്ങരംകുളം പോലീസിലും തുടർന്ന് വനം വകുപ്പിലുംബന്ധപ്പെട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർസ്ഥലത്തെത്തി.ഋഷഭ് മഞ്ചേരി,പ്രിയാദ് കിഴിഞാലിൽ
എന്നിവരുടെ നേതൃത്വത്തിൽ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മയിലിന്റെ ജഡം വനം വകുപ്പിന് കൈമാറി.പ്രദേശത്ത് ജനവാസ മേഖലയിൽ മയിലുകൾ ഇറങ്ങുന്നതും അപകടത്തിൽ പെടുന്നതും വർദ്ധിച്ച് വരുന്നതായി നാട്ടുകാർ പറഞ്ഞു.
