CHANGARAMKULAMLocal news

പന്തവൂരിൽ പിക് അപ് വാൻ ഡ്രൈവർ കുഴഞ്ഞു വീണു; കുഴഞ്ഞുവീണ യുവാവിനെ കണ്ടത് നടക്കാനിറങ്ങിയ സിഐ

എടപ്പാൾ: കോഴിക്കോട് നിന്നും പൈനാപ്പിൾ ലോഡ് ഇറക്കി തിരിച്ചു വരും വഴി പന്തവൂർ പാലത്തിനു സമീപം പിക് അപ് വാൻ ഡ്രൈവർ കുഴഞ്ഞു വീണു. കൊല്ലം സ്വദേശി നവാസ്‌ ആണ് ബി പി കൂടി റോഡിൽ തളർന്നു വീണത്.പൈനാപ്പിൾ കച്ചവടക്കാരനായ ഷാനവാസ്‌ കൊല്ലത്തു നിന്നും കോഴിക്കോട് പൈനാപ്പിൾ ലോഡ് കൊണ്ട് പോയി തിരിച്ചു വരും വഴി പന്തവൂരിൽ വെച്ച് ദേഹസ്വാസ്ഥ്യം അനുഭവ പെടുകയും തളർന്നു വീഴുകയും ചെയ്തു.കുഴഞ്ഞുവീണ യുവാവിനെ ആദ്യം കണ്ടത് നടക്കാനിറങ്ങിയ സിഐ ബഷീർ ചിറക്കൽ ആയിരുന്നു. ഹോസ്‌പിറ്റലിൽ കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും നവാസ്‌ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ ചങ്ങരകുളം ട്രാഫിക് ഗാർഡും ചേർന്ന് പ്രഥമ ശുഷ്രൂഷ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button