ആദ്യ – ദേശ് ഭഗത് യൂണിവേഴ്സിറ്റി സെൻറർ ഓഫ് എക്സലന്റ്സ് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: ഇന്ത്യയിലെ പ്രമുഖ നാക് എ പ്ലസ് അക്രഡിറ്റഡ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയായ ദേശ് ഭഗത് യൂണിവേഴ്സിറ്റിയുടെ (ഡി.ബി.യു) സെൻറർ ഓഫ് എക്സലൻസ് ഉൽഘാടനം ചങ്ങരംകുളം ആദ്യ ഇൻറഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിൽ വെച്ച് നടന്നു.
സെൻറർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതോടെ ചങ്ങരംകുളം ആദ്യ ക്യാമ്പസിൽ ബി.കോം, എം.കോം, ബി.സി.എ, എം. ബി.എ എന്നിവയ്ക്കൊപ്പം പ്രൊഫഷണൽ കോഴ്സുകൾ ആയ സി.എം.എ, എ.സി.സി.എ, ഫിൻടെക് എന്നിവ റെഗുലറായി ചെയ്യാനും, വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി ചെയ്യാനും വിദ്യാർഥികൾക്ക് കഴിയും.
സെൻറർ ഓഫ് എക്സലൻസിന്റെ ഉദ്ഘാടനം നിയുക്ത പൊന്നാനി എം.എൽ.എ കെ.പി നൗഷാദ് അലി നിർവഹിച്ചു.
ചടങ്ങിൽ ദേശ് ഭഗത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ ഹർഷ് സദാവർത്തി എക്സലൻസ് സെന്ററിന്റെ പ്രഖ്യാപനം നടത്തി.
ഡി.ബി.യു പ്രസിഡന്റിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി അമിത് കുക്റേജ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി.
ആദ്യ ഗ്രൂപ്പ് ഫൗണ്ടർ&എംഡി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഷഹീൻ ഹംസ സ്വാഗതം പറഞ്ഞു.
ആദ്യ ഗ്രൂപ്പ് സി ഒ ഒ ഖലീൽ റഹ്മാൻ ആദ്യ ഗ്രൂപ്പ് സ്ഥാപനങ്ങളും കോഴ്സുകളും സദസ്സിന് പരിചയപ്പെടുത്തി.
കെൽട്രോൺ എം ഡി ജേക്കബ് തരകൻ ആദ്യ – കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻററാക്ഷൻ സെൽ പ്രഖ്യാപനം നടത്തി
ആദ്യ പി.ജി.ഡി.എം സ്റ്റുഡൻസിനുള്ള ഇൻ്റേൺഷിപ്പ് സർട്ടിഫിക്കറ്റ് യുഎഇയിലെ ഇ & എച്ച് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റിംഗ് കമ്പനി എച്ച്. ആർ & ഓപ്പറേഷൻസ് ഹെഡ് ഫാത്തിമ ഷിഫ വിതരണം ചെയ്തു.
കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെതുമായ ഇന്റഗ്രേറ്റഡ് എ.സി.
സി.എ-പി.ജി.ഡി.എം ക്യാമ്പസ്സായ ആദ്യയുടെ എ.സി.സി.എ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് എ.സി.സി.എ പ്ലാറ്റിനം ലേണിംഗ് പാർട്ട്ണർ ആയ ഗ്ലോബൽ എഫ്.ടി.ഐ സി ഒ ഒ സുധീഷ് ശർമ കൈമാറ്റം ചെയ്തു.
ആദ്യ-സി.എം.എ അക്രഡിറ്റഡ് സെൻററിൻ്റെ പ്രഖ്യാപനം ഐ.സി.എം.എ.ഐ തൃശ്ശൂർ ചാപ്റ്റർ ട്രഷറർ സി.എം.എ വിനോദ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്, ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ആസിയ ഇബ്രാഹിം, ആലങ്കോട് പഞ്ചായത്ത് മെമ്പർ ഷറീന ഇസ്മായിൽ, പിപി ഖാലിദ്, ആദ്യ റിസർച്ച് സെൻറർ കോഓർഡിനേറ്റർ ഡോക്ടർ ക്യാപ്റ്റൻ സുശീല മേനോൻ, ആദ്യ ഡയറക്ടർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് എ.സി.സി.എ, സി എം.എ ക്വാളിഫൈ ചെയ്തവർക്കുള്ള അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ആദ്യ സ്കോളർഷിപ്പ് പ്രഖ്യാപനം, താഹിർ കൂട്ടായി അവതരിപ്പിച്ച മെന്റലിസം& മാജിക് ഷോ എന്നിവയും നടന്നു.