EDAPPAL

എടപ്പാൾ ദാറുൽ ഹിദായ കെജി ഉദ്ഘാടനവും വാര്‍ഷിക അവാർഡ് ദാനവും നടന്നു

എടപ്പാൾ: ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂളിലെ പുതിയ അധ്യായന വർഷത്തെ കെജി ക്ലാസുകളുടെ ഉദ്ഘാടനവും മുൻവർഷം വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു.
എസ് എസ് എൽ സി ഫുൾ എ പ്ലസ് ,സമസ്ത പൊതു പരീക്ഷ ടോപ് പ്ലസ് വിജയികൾ, എൽ എസ് എസ് യു എസ് എസ് വിജയികൾ, ഹയർസെക്കണ്ടറി ടോപ്പേഴ്സ് ,ആസ്പെയര്‍ ഹിദായ എക്സാം വിജയികള്‍ മറ്റു വിവിധ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ശൈഖുനാ എം വി ഇസ്മാഈല്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനയും കെജി ക്ലാസ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കെ എസ് കെ തങ്ങള്‍ മുഖൈബിലി നടക്കാവ് അനുഗ്രഹ പ്രഭാഷണം നടത്തി. ദാറുല്‍ ഹിദായ സെക്രട്ടറി പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ മുഹമ്മദുണ്ണി എലിയാസ് മുസ്ഥഫ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ സി പി അലി ബാവ ഹാജി, ഇബ്രാഹിം മൂതൂര്‍, സി എം ബഷീര്‍ ഫൈസി എന്നിവര്‍ ആശംസ അറിയിച്ചു. കെ വി സക്കീർ, കെ ടി ബാവ ഹാജി, കെ മൂസ മുസ്ലിയാർ ,അബ്ദുള്ളക്കുട്ടി ഹാജി, സി കെ മുഹമ്മദ് ഹാജി, ആലിക്കുട്ടി ഹാജി, കാസിം ഫൈസി പോത്തന്നൂർ, കെ സെയ്തു ഹാജി, പി വി മുഹമ്മദ് കുട്ടി ഫൈസി ,ഹസൻ ഹാജി കാലടി ,എ കെ കെ മരക്കാർ, , അബ്ദുൽ അസീസ് മുസ്ലിയാർ, കരിമ്പനക്കൽ അബ്ദുൽ അസീസ് ഹാജി,
ഉമര്‍ മൂക്കുതല, പ്രിന്‍സിപ്പള്‍ പി സി ഹൈദ്രു, സ്വദര്‍ മുഅല്ലിം ശരീഫ് ഫൈസി, ഡോക്ടര്‍ ഹാഷിം തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button